ഓണപ്പന്തില്ലാതെ എന്തോണം...

Monday 14 July 2025 1:58 AM IST

കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ ഓണത്തിന്റെ വരവറിയുന്നത് ഓണപ്പന്തുകൾ വരുന്നതോടെയാണ്. ഇക്കുറിയും ഓണപ്പന്തുകൾ വിപണികീഴടക്കിത്തുടങ്ങി. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ നേർത്ത റബർ പന്തുകളും അനുവദനീയമായ റബർ പന്തുകളുമാണുള്ളത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പന്തുകൾ കടകളിൽ നിറഞ്ഞുകഴിഞ്ഞു. ഇരുപത് രൂപ മുതൽ നൂറ് രൂപ വരെയുള്ള പന്തുകൾ വിപണിയിലുണ്ട്. ഓണമാകുന്നതോടെ ബന്ധുക്കളും അയൽക്കാരുമായ കുട്ടികൾക്ക് ഒക്കെ മുതിർന്നവർ ഓണ സമ്മാനമായി നൽകുന്നതും പന്തുകൾ തന്നെ. ഓണത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും കടകളിൽ പന്ത് കച്ചവടം ആരംഭിച്ചു.