കെ.ബാലകൃഷ്ണൻ അനുസ്മരണം

Monday 14 July 2025 1:47 AM IST

തിരുവനന്തപുരം: പേട്ട യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബിന്റെയും കെ.ബാലകൃഷ്ണൻ സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൗമുദി കെ.ബാലകൃഷ്ണന്റെ 42-ാം ചരമവാർഷികം 16ന് വൈകിട്ട് 5ന് പേട്ട കെ.ബാലകൃഷ്ണൻ സ്മാരക ഹാളിൽ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻജിനിയർ ആർ.രാജേഷ് അദ്ധ്യക്ഷത വഹിക്കും. മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ക്രാബ് സെക്രട്ടറി സജി കരുണാകരനെ ആദരിക്കും. കെ.ജി.സുരേഷ് ബാബു, എസ്.ജയകുമാർ, എൻജിനിയർ ഡി.കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുക്കും.