നിമിഷപ്രിയയുടെ മോചനം: ഇടപെടലുമായി കാന്തപുരം
Monday 14 July 2025 1:11 AM IST
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. യെമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. വിഷയത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.