കെ.സി.എ.യു ഏരിയാ സമ്മേളനം

Tuesday 15 July 2025 12:07 AM IST
ഏരിയാ സമ്മേളനം എം. ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: സഹകരണ മേഖലയെ തകർക്കാനുളള കേന്ദ്ര നയങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന്

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഇ.പി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ബിജയ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം ശശി, മെറീന, കെ ശ്രീനിവാസൻ, പി പ്രബിത, വി.ഗിരീഷ് കുമാർ, കെ.ഹനീഫ, എസ്.കെ അനൂപ്, സുനിത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.പി രാഗേഷ് (സെക്രട്ടറി), കെ.ബിജയ് (പ്രസിഡൻ്റ്), ശ്രീകുമാർ. എം (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു.