ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം സദനം വാസുദേവന്

Tuesday 15 July 2025 12:26 AM IST

ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം സദനം വാസദേവന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗോപി വെളിച്ചപ്പാടിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ആഗസ്റ്റ് ഏഴിന് രാവിലെ പത്തിന് ഗുരുവായൂർ രുക്മിണി റീജൻസിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും. എടവന മുരളീധരൻ സ്മാരക പുരസ്‌കാരം കോട്ടക്കൽ പ്രസാദിനും ചങ്കത്ത് ബാലൻ നായർ സ്മാരക പുരസ്‌കാരം രാമചന്ദ്രൻ പുത്തൻ വീട്ടിലിനും കല്ലൂർ ശങ്കരൻ സ്മാരക പുരസ്‌കാരം പരപ്പിൽ വേലായുധനും അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്‌കാരം കലാമണ്ഡലം ഹരിനാരായണനും സമ്മാനിക്കും. സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻ മാരാർ അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ശരി വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ബാലൻ വാറണാട്ട്, ഷൺമുഖൻ തെച്ചിയിൽ എന്നിവർ പങ്കെടുത്തു.