പുസ്തകപ്രകാശനവും സെമിനാറും
Tuesday 15 July 2025 12:42 AM IST
കോഴിക്കോട്: ഡോ.കെ.സുകുമാരപിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'കൈരളീ ശബ്ദാനുശാസനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാർ ഉദ്ഘാടനവും കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. അനിൽ വള്ളത്തോൾ നിർവഹിച്ചു. നോവലിസ്റ്റ് കെ.ജി. രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടർ ഡോ. എം. സത്യൻ അദ്ധ്യക്ഷനായി. കെ.ആർ. സരിതകുമാരി പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ. സുകുമാരപിള്ളയുടെ മകനും വടക്കു കിഴക്കൻ മേഖലാ വികസനമന്ത്രാലയം മുൻ ഉപദേഷ്ടാവുമായ എസ്. സുരേഷ്‌കുമാർ, എ.എൻ. കൃഷ്ണൻ, ഡോ. കെ.പി. രവി ,അമ്പിളി ടി. കെ പ്രസംഗിച്ചു.