നഗരസഭ ഓഫീസിന് മുന്നിൽ ധർണ

Monday 14 July 2025 8:02 PM IST

പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ എക്സ്‌പ്ലോസീവ് മാഗസിൻ സ്ഥാപിക്കാൻ അനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, ചെമ്പന്തൊട്ടി നായനാർമലയിൽ വീണ്ടും പുതിയ ക്വാറി തുടങ്ങാൻ എൻ.ഒ.സി നൽകരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നായനാർമല ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂൾ മുൻ മുഖ്യാദ്ധ്യാപകൻ സോയി ജോസഫ് ഉദ്ഘാടനം ചെയ്തു. നായനാർമല ക്വാറി വിരുദ്ധ സമിതി ജനറൽ കൺവീനർ കെ.എം.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജെയിംസ്, രാജു വയലിൽ, എൻ.വി.വർഗീസ്, ജോയി കൊച്ചുപുരയ്ക്കൽ, ജോസ് പാറയ്ക്കൽ, ഫിലോമിന കാരിമറ്റം, ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു. ജഫി കാക്കല്ലിൽ, എം.വി.സജി, പി.ജെ.സെബാസ്റ്റ്യൻ, സണ്ണി കൊച്ചുപുരയ്ക്കൽ, കുഞ്ഞ് ചാലുങ്കൽ, ജോയി പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.