ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധ ധർണ്ണ
കണ്ണൂർ: വർദ്ധിപ്പിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് പിൻവലിക്കുക, ടിക്കറ്റ് കൗണ്ടറുകളിൽ ഏർപ്പെടുത്തിയ നോട്ട് നിരോധനം റദ്ദാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി അദ്ധ്യക്ഷത വഹിച്ചു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ,സജീവൻ ചെല്ലൂർ,വി.ദേവദാസ് ,കെ.വി.സത്യപാലൻ, പ്രകാശൻ കണ്ണാടി വെളിച്ചം,അജയകുമാർ കരിവെള്ളൂർ,ടി.സുരേഷ് കുമാർ എം.മനോജ് സി.കെ. ജിജു,ജി.ബാബു എന്നിവർ പ്രസംഗിച്ചു.