വിജിലൻസ് ഓഫീസർ ചമഞ്ഞ് പീഡനം , അറസ്റ്റിൽ

Tuesday 15 July 2025 1:51 AM IST

മലയിൻകീഴ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പത്തനംതിട്ട തിരുവല്ല കോയിപ്പുറം കുറവൻകുഴി പുല്ലാട് ചന്ദ്രമംഗലം വീട്ടിൽ അഭിലാഷി(40)നെ

വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ താമസിച്ച് വന്നിരുന്ന കോട്ടയം സ്വദേശിയായ ഭർത്താവ് മരണപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. അഭിലാഷ് ഭാര്യയുമായി ഡിവോഴ്സ് ആണെന്നും വിജിലൻസ് ഓഫീസർ ആണെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തന്നെയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് യുവതി വാടകയ്ക്കെടുത്ത വീട്ടിൽ ഒരുമിച്ച് താമസിച്ച പ്രതി യുവതിയെ ദേഹോപദ്രവം ചെയ്യുകയും ചീത്തവിളിക്കുകയും പതിവായിരുന്നു.എറണാകുളം വിജിലൻസ് ഓഫീസിലേക്ക് ട്രാൻസ്ഫറായിയെന്ന് കളവ് പറഞ്ഞ് യുവതിയെയും കുടുംബത്തെയും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.പത്തനംതിട്ട തിരുവല്ല പുല്ലാട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നിരവധി ഫോൺ കോളുകൾ നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും പിടിയിലാക്കുകയായിരുന്നു. വിളപ്പിൽശാല സ്റ്റേഷൻ എസ്.എച്ച്.ഒ.നിജാം .വി.യുടെ നേതൃത്വത്തിൽ ജി.എസ്.സി.പി.ഒ.അഖിൽ,സി.പി.ഒ.മാരായ ജിജിൻ,വിഷ്ണു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.