പ്രതികളെ വെറുതെ വിട്ടു

Tuesday 15 July 2025 12:51 AM IST

നെടുമങ്ങാട് : വസ്തുവിൽ അതിക്രമിച്ചു കയറി ഫല വൃക്ഷങ്ങൾ മുറിച്ചു മാറ്റി തടം വെട്ടി എന്നാരോപിച്ച് വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടു നെടുമങ്ങാട് എസ്.സി/ എസ്.ടി കോടതി ജഡ്ജ് എ.ഷാജഹാൻ വെറുതെ വിട്ടു.മഞ്ചാടിയിൽ താമസിക്കുന്ന ഷാഫി, സിറാജ്ജുദീൻ, രാമചന്ദ്രൻ, രാമചന്ദ്രൻ നായർ, അൻവർ സാദത്ത്, ഗംഗാധരൻ, അൻഷാദ്,നസീമ, ശോഭന എന്നിവരെയാണ് വെറുതെ വിട്ടത്. ഡിവൈ.എസ്.പിമാരായ ആർ. പ്രതാപൻ നായർ, ആർ.ചന്ദ്രശേഖരൻ പിള്ള, ടി.അജിത് കുമാർ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കിയത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം.എ.കാസിം, എസ്.എസ്.ബിമൽ, അലിഫ്. കെ.എസ് തുടങ്ങിയവർ ഹാജരായി.