കാപ്പാ കേസ് പ്രതി അറസ്റ്റിൽ

Tuesday 15 July 2025 12:54 AM IST

വിതുര: പൊലീസ് ഉത്തരവ് ലംഘിച്ച കാപ്പാക്കേസ് പ്രതിയെ പിടികൂടി. തൊളിക്കോട് അപ്പച്ചിപ്പാറ മാജിതാ മൻസിലിൽ എൻ.അൽഅമീനെയാണ് (37) വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പേരിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം,മോഷണം ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അൽഅമീനെ കാപ്പാകേസ് ചുമത്തി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പ്രതി വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു.തുടർന്ന് വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പ്രദീപ്കുമാർ,എസ്.ഐ മുഹ്സിൻ മുഹമ്മദ് എന്നിവർ ചേർന്ന് അൽഅമീനെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.