ബി.ജെ.പി.കോർപറേഷൻ മാർച്ചിൽ സംഘർഷം, അറസ്റ്റ് സി.പി.എമ്മിന് കോർപറേഷൻ ഭരണം കറവപ്പശു: പി.കെ. കൃഷ്ണദാസ്

Tuesday 15 July 2025 12:08 AM IST
കോ​ർ​പ​റേ​ഷ​നി​ലെ​ ​അ​ഴി​മ​തി​യും​ ​ദു​ർ​ഭ​ര​ണ​വും​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷം.

കോഴിക്കോട്: കോർപറേഷനിലെ അഴിമതിയും ദുർഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സിറ്റി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോർപറേഷന് മുമ്പിൽ ബാരിക്കേഡ് തീർത്ത് സമരക്കാരെ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് മറികടന്ന് ഓഫീസിനുള്ളിലേക്ക് ചാടി. പൊലീസുമായി കൈയ്യാങ്കളിയായ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പതിനൊന്നരയോടെ തുടങ്ങിയ സമരവും പ്രതിഷേധവും പൊലീസ് നടപടകിളുമെല്ലാം ഒരുമണിവരെ നീണ്ടു. പ്രതിഷേധ റാലി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ഉദ്ഘാടനം ചെയ്തു. നാലര പതിറ്റാണ്ടുകാലമായി കോഴിക്കോട് കോർപറേഷനിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ദുർഭരണം നടക്കുകയാണെന്നും ഈ അഴിമതി ഭരണത്തുടർച്ചയ്ക്ക് അറുതിവരുത്തുന്നതു വരെ ബി.ജെ.പി സമരം തുടരുമെന്നും കൃഷ്ണദാസ് പറഞ്ഞു. സി.പി.എമ്മിന് കോർപറേഷൻ ഭരണം കറവപ്പശുവാണ്. വോട്ട് ചെയ്ത് ഭരണത്തിലേറ്റിയ ജനങ്ങളെ കറിവേപ്പില പോലെയാണ് അവർ കണക്കാക്കുന്നതെന്നും കൃഷ്ണദാസ്. ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ഉണ്ണികൃഷ്ണൻ, കെ.പി. ശ്രീശൻ, നവ്യ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, എൻ.പി. രാധാകൃഷ്ണൻ, കെ. ഗണേഷ് എന്നിവർ പ്രസംഗിച്ചു. എം. രാജീവ്കുമാർ, ജോയ് വളവിൽ, ഇ. പ്രശാന്ത്, ടി. രനീഷ്, പി. രമണി ഭായ്, അനുരാധ തായാട്ട്, നാരങ്ങയിൽ ശശിധരൻ, കെ.സി. വത്സരാജ്, ഷിനു പിണ്ണാണത്ത്, എം. ജഗനാഥൻ, കെ.ടി. വിപിൻ, സബിതവിനയ്, ടി. ദീപമണി, സതീഷ് പാറന്നൂർ, അജയ് നെല്ലിക്കോട്, മുഹമ്മദ് റിഷാൽ, ബി.കെ. പ്രേമൻ, രമ്യ സന്തോഷ്, എൻ. ശിവപ്രസാദ്, സി.എസ്. സത്യഭാമ, രാജേഷ് പൊന്നാട്ടിൽ, പ്രവീൺ തളിയിൽ, കെ. ജിതിൻ, ടി.പി. ദിജിൽ, കെ. രാകേഷ്, സുധീർ കുന്ദമംഗലം, രതീഷ് പുല്ലൂന്നി എന്നിവർ നേതൃത്വം നൽകി.