കുടുംബശ്രീ മാദ്ധ്യമ ശിൽപ്പശാല
Tuesday 15 July 2025 12:42 AM IST
തൃശൂർ: ദാരിദ്ര്യനിർമാർജനത്തിനും വനിതാ ശക്തീകരണത്തിനുമായി 27 വർഷമായി പ്രവത്തിക്കുന്ന കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിന്റെ ഉത്തുംഗ പ്രതീകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്. ജില്ലാതല മാദ്ധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശൂർ പ്രസ് ക്ലബിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപ്പശാലയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു. സലീൽ അദ്ധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ബി. സതീഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ കെ.കെ. പ്രസാദ്, കെ. രാധാകൃഷ്ണൻ, എസ്.സി. നിർമൽ എന്നിവർ സംസാരിച്ചു.