രണ്ടും കൽപ്പിച്ച് പ്രണവ്,​ ഡീയസ് ഈറേ പോസ്റ്റർ

Tuesday 15 July 2025 3:08 AM IST

പ്ര​ണ​യ​ ​നാ​യ​ക​വേ​ഷ​ത്തി​ൽ​ ​നി​ന്ന് ​ത​ത്ക്കാ​ലം​ ​വ​ഴി​മാ​റി​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാൽ. പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലിനെ നായകനാക്കി​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​ര​ച​ന​യും​ ​സം​​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഡീ​യ​സ് ​ഈ​റേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ക്രോ​ധ​ത്തി​ന്റെ​ ​ദി​നം​ ​എ​ന്ന​ ​അ​ർ​ത്ഥം​ ​വ​രു​ന്ന​ ​'​ദി​ ​ഡേ​ ​ഓ​ഫ് ​റാ​ത്ത്'​ ​എ​ന്ന​ ടാഗ് ലൈനിലാണ് പ്രണവിന്റെ പുതിയ പോസ്റ്റർ.വ്യ​ത്യ​സ്ത​വും​ ​വൈ​കാ​രി​ക​വു​മാ​യ​ ​പു​തി​യ​ ​ഒ​രു​ ​ദൃ​ശ്യാ​നു​ഭ​വം​ ​സ​മ്മാ​നി​ക്കു​ന്ന​ ​ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യ​ ​ഭ്ര​മ​യു​ഗം​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം,​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ം നിർമ്മിക്കുന്നത്​ ​നൈ​റ്റ് ​ഷി​ഫ്റ്റ് ​സ്റ്റു​ഡി​യോ​സ്,​ ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ച​ക്ര​വ​ർ​ത്തി​ ​രാ​മ​ച​ന്ദ്ര,​ ​എ​സ്.​ ​ശ​ശി​കാ​ന്ത് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് . ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഷെ​ഹ്നാ​ദ് ​ജ​ലാ​ൽ,​ ​ക​ലാ​സം​വി​ധാ​നം​:​ ​ജ്യോ​തി​ഷ് ​ശ​ങ്ക​ർ,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​:​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ,​ ​എ​ഡി​റ്റ​ർ​:​ ​ഷ​ഫീ​ക്ക് ​മു​ഹ​മ്മ​ദ് ​അ​ലി,​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​:​ ​ജ​യ​ദേ​വ​ൻ​ ​ച​ക്കാ​ട​ത്ത്,​ ​സൗ​ണ്ട് ​മി​ക്സ്:​ ​എം.ആർ​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ ​മേ​ക്ക​പ്പ്:​ ​റൊ​ണ​ക്സ് ​സേ​വ്യ​ർ,​ ​സ്റ്റ​ണ്ട്:​ ​ക​ലൈ​ ​കിം​ഗ്സ​ൺ,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​:​ ​മെ​ൽ​വി​ ​ജെ,​ ​​​ ​ക​ള​റി​സ്റ്റ്:​ ​ലി​ജു​ ​പ്ര​ഭാ​ക​ർ,​ ​വി.​എ​ഫ്.​എ​ക്സ്:​ ​ഡി​ജി​ബ്രി​ക്സ്,​ ​ഡി​ഐ​ ​രം​ഗ്രെ​യ്സ് ​മീ​ഡി​യ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​അ​രോ​മ​ ​മോ​ഹ​ൻ,​ ​മ്യൂ​സി​ക് ​ഓ​ൺ​:​ ​നൈ​റ്റ് ​ഷി​ഫ്റ്റ് ​റെ​ക്കോ​ർ​ഡ്സ്,​ ​പി.​ആ​ർ.​ഒ​:​ ​ശ​ബ​രി.