പഠനോപകരണ വിതരണം
Tuesday 15 July 2025 2:16 AM IST
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൺ പിലാപ്പുഴ വടക്ക് 3505 -ാം നമ്പർ ശാഖയിലെ പഠനോപകരണ വിതരണം ഉദ്ഘാടനം യുണിയൺ കൗൺസിലർ പുപ്പള്ളി മുരളി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.രവി നന്ദിയും പറഞ്ഞു. യൂണിയൻ കമ്മിറ്റി മെമ്പർ രാധാരാജേന്ദ്രൻ, കമ്മിറ്റിമെമ്പർമാരായ വിജയൻ, തങ്കമണി, രമണി രാധാകൃഷ്ണൻ, ആനന്ദവല്ലി, മനോജ്, രവീന്ദ്രൻ, രാമചന്ദ്രൻ, ശ്രീദേവി, സുപ്രഭ, ബിന്ദു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.