യുവജന സെമിനാർ
Tuesday 15 July 2025 2:24 AM IST
ആലപ്പുഴ: കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് ജില്ലാ സ്കിൽ കമ്മിറ്റിയുമായി ചേർന്ന് ലോക യുവജന നൈപുണ്യ ദിനം 2025ന്റെ ഭാഗമായി ആലപ്പുഴ എസ്.ഡി കോളേജിൽ ഇന്ന് രാവിലെ 10ന് സെമിനാർ സംഘടിപ്പിക്കും.ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ.വി.ആർ.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിക്കും.സബ്കളക്ടർ സമീർ കിഷൻ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു,ജില്ലാ സ്കിൽ കോഓർഡിനേറ്റർ ലക്ഷ്മി വി.കെ.പിള്ള, എസ്.ആരതി, ഡോ.എസ്. ലക്ഷ്മി, എൻ.ആർ.രാഹുൽ തുടങ്ങിയവർ സംസാരിക്കും.