എൻ.എസ്.എസ് കുടുംബ സംഗമം
Tuesday 15 July 2025 1:38 AM IST
മാന്നാർ: കുട്ടമ്പേരൂർ വടക്കേവഴി 830-ാം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പി.എൻ സുകുമാരപ്പണിക്കർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് എം.ജി ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ് മുഖ്യാതിഥിയായി.വിദ്യാഭ്യാസ അവാർഡ്, വിദ്യാഭ്യാസ ധന സഹായം, ചികിത്സ സഹായം എന്നിവയും വിതരണം ചെയ്തു. കരയോഗം ട്രഷറർ അഡ്വ.സി.പ്രേംകുമാർ, വനിതാ സമാജം മുൻ പ്രസിഡന്റ് അംബുജാക്ഷിയമ്മ,സെക്രട്ടറി അജിതരാജൻ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എം.ആർ.രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.വേണുകുമാർ നന്ദിയും പറഞ്ഞു.