ചെസ് മത്സരം: ബലരാമൻ ചാമ്പ്യൻ

Tuesday 15 July 2025 1:57 AM IST

ആലുവ: കാഴ്ച പരിമിതർക്കായി സംഘടിപ്പിച്ച ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌ക്കോപ്പ സ്മാരക ആൾ കേരള ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ പി. ബലരാമൻ (തിരുവനന്തപുരം) ചാമ്പ്യനായി. ഇ.പി. നൗഷാദ് (കോഴിക്കോട്), ടി. ഷൈബു (കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. വനിതാവിഭാഗത്തിൽ അയിഷ സൈനബ് (പാലക്കാട്), ജൂനിയർ വിഭാഗത്തിൽ കെ. മുഹമ്മദ് റനീഷ് (കോഴിക്കോട്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ ട്രോഫികൾ സമ്മാനിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. ലിജോ മണ്ണാറപ്രായിൽ, ഡേവിഡ് സാമുവൽ, വിപിൻ വിൽസൻ, വി.എസ്. ബിനോയ്, അജുൻ ഈപ്പൻ എന്നിവർ സംസാരിച്ചു.