മലയാറ്റൂർ പുരസ്‌കാരം ആദർശ് സുകുമാരന്
Tuesday 15 July 2025 1:57 AM IST
കൊച്ചി: സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ മലയാറ്റൂർ അവാർഡ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും കഥാകൃത്തുമായ ആദർശ് സുകുമാരന്. കാതൽ ദി കോർ എന്ന സിനിമയുടെ തിരക്കഥ രചനയ്ക്കാണ് ആദർശ് സുകുമാരന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. ആദ്യകാല എ.ഐ.എസ്.എഫ് നേതാവും സാഹിത്യ പ്രതിഭയും ആയിരുന്ന മലയാറ്റൂരിന്റെ ഓർമ്മക്കായി എ.ഐ.എസ്.എഫ് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജൂലായ് 20ന് പെരുമ്പാവൂരിൽ എ.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന മലയാറ്റൂർ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്നും ജില്ലാ പ്രസിഡന്റ് സി.എ. ഫയാസ്, സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.