ജിഗീഷ് നാരായണന് റോട്ടറി ഡിസ്ട്രിക്ട് ഗവർണറേഴ്സ് പുരസ്കാരം.
Tuesday 15 July 2025 12:58 AM IST
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള റോട്ടറിയുടെ പ്രവർത്തനങ്ങളുടെ മികച്ച ഏകോപനത്തിന്
ജിഗീഷ് നാരായണന് റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ പ്രത്യേക ഗവർണറേഴ്‌സ് പുരസ്കാരം.
കേരള പോലീസുമായി ചേർന്ന് ഉമിനീരിൽ നിന്നും മയക്കുമരുന്ന് പരിശോധിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ ബോധവത്കരണ പദ്ധതികൾ കഴിഞ്ഞ വർഷം റോട്ടറി ഡിസ്ട്രിക്റ്റ് 3211 നടപ്പാക്കിയിരുന്നു. കൊല്ലം ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ നടന്ന പുരസ്കാര ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ പുരസ്കാരം നൽകി.