നിമിഷപ്രിയ: ഇടപെടാൻ പരിമിതിയെന്ന് കേന്ദ്രം

Tuesday 15 July 2025 12:03 AM IST

ന്യൂഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തുറന്നു പറഞ്ഞു.

വധശിക്ഷ നടപ്പായാൽ സങ്കടകരമാണെന്ന് കോടതി പ്രതികരിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാമെന്നും അന്നത്തെ സ്ഥിതി എന്താണെന്ന് അറിയിക്കാനും കോടതി കേന്ദ്രത്തോടും ഹർജിക്കാരോടും നിർദ്ദേശിച്ചു.

ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി. ഇന്നലെയും യെമൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകി. ഒരു ഷെയ്‌ഖിന്റെ സഹായം തേടി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.

വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന് അനൗദ്യോഗിക വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. പരിധിക്കപ്പുറം ഇടപെടുന്നതിന് പരിമിതിയുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനും കോടതിയിലെത്തിയിരുന്നു.

ദയാധനം: കുടുംബം

അടുക്കുന്നില്ല

അഭിമാനവുമായി ബന്ധപ്പെട്ട കാര്യമെന്ന നിലപാടാണ് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌‌ദോ മഹദിയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ദയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ പണം നൽകിയാൽ മനസു മാറുമോയെന്നും അറിയില്ല.

വിദേശ രാജ്യത്തോട്

നിർദ്ദേശിക്കാനാവില്ല

വൈകാരിക വിഷയമാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൊലപാതകം നടന്നതിന്റെ സാഹചര്യം നോക്കുമ്പോൾ വധശിക്ഷ നടപ്പായാൽ സങ്കടകരമാണ്. ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ വിദേശരാജ്യത്തോട് നിർദ്ദേശിക്കാനുമാകില്ല. കൂടുതൽ ദയാധനം നൽകാൻ തയ്യാറാണെന്ന് ഹർജി സമർപ്പിച്ച സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചു.

നി​മി​ഷ​പ്രി​യ​യു​ടെ​ ​മോ​ച​നം, ഇ​ട​പെ​ട​ലു​മാ​യി​ ​കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്:​യെ​മ​നി​ൽ​ ​വ​ധ​ശി​ക്ഷ​യ്ക്ക് ​വി​ധി​ക്ക​പ്പെ​ട്ട് ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​മ​ല​യാ​ളി​ ​ന​ഴ്സ് ​നി​മി​ഷ​ ​പ്രി​യ​യു​ടെ​ ​മോ​ച​ന​ത്തി​നാ​യി​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ.​യെ​മ​നി​ലെ​ ​ഇ​സ്ലാ​മി​ക​ ​പു​രോ​ഹി​ത​ൻ​മാ​രു​മാ​യും​ ​കൊ​ല്ല​പ്പെ​ട്ട​ ​ത​ലാ​ൽ​ ​അ​ബ്ദു​ൽ​ ​മ​ഹ്ദി​യു​ടെ​ ​സ​ഹോ​ദ​ര​നു​മാ​യും​ ​കാ​ന്ത​പു​രം​ ​സം​സാ​രി​ച്ചു.​ബ്ല​ഡ് ​മ​ണി​ ​സ്വീ​ക​രി​ച്ച് ​മാ​പ്പ് ​ന​ൽ​ക​ണ​മെ​ന്ന് ​ത​ലാ​ലി​ന്റെ​ ​കു​ടും​ബ​ത്തോ​ട് ​പു​രോ​ഹി​ത​ന്മാ​രും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​യെ​മ​ൻ​ ​ഭ​ര​ണ​കൂ​ട​വു​മാ​യും​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.​സേ​വ് ​നി​മി​ഷ​പ്രി​യ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ല്യാ​രു​ടെ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​നി​ർ​ണാ​യ​ക​മാ​കും.​കാ​ന്ത​പു​രം​ ​ന​ട​ത്തു​ന്ന​ ​ഇ​ട​പെ​ട​ലു​ക​ളെ​ ​അ​ഭി​ന​ന്ദി​ച്ച് ​സേ​വ് ​നി​മി​ഷ​പ്രി​യ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​വി​ഷ​യ​ത്തി​ൽ​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​എം.​എ​ൽ.​എ​ ​കാ​ന്ത​പു​ര​ത്തി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​യെ​മ​ൻ​ ​പൗ​ര​ൻ​ ​ത​ലാ​ൽ​ ​അ​ബ്ദു​ൽ​ ​മ​ഹ്ദി​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ 2017​ ​മു​ത​ൽ​ ​യെ​മ​നി​ലെ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​നി​മി​ഷ​പ്രി​യ​യു​ടെ​ ​വ​ധ​ശി​ക്ഷ​ ​ജൂ​ലാ​യ് 16​ന് ​ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.