അത്തത്തട്ട് പൂ കൃഷി

Tuesday 15 July 2025 1:33 AM IST

ചിറയിൻകീഴ്: പെരുമാതുറയിൽ കടലോരത്തെ ഒന്നര ഏക്കർ തെങ്ങിൻ തോപ്പിൽ അത്തത്തട്ട് പൂകൃഷിക്ക് വാർഡ് മെമ്പർ ഫാത്തിമാ ഷാക്കിർ ആദ്യം തെെ നട്ട് തുടക്കമിട്ടു. പെരുമാതുറയിലെ തെങ്ങിൻ തോപ്പുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ ഇടവിള പൂകൃഷിയുടെ ഭാഗമായാണ് ഓണക്കാലത്തേയ്ക്കുള്ള കൃഷി നടക്കുന്നത്. കൃഷി ഓഫീസർ എസ്.ജയകുമാർ, കർമ്മശ്രീ പ്രവർത്തകരായ സിന്ധു, ജീവ, സുഹാന, പെസ്റ്റ് സ്കൗട്ട് രാജി, പെരുമാതുറ കൃഷിക്കൂട്ടം ഭാരവാഹികളായ നൂർജി, ഷീജാ ഔറംഗസീബ് തുടങ്ങിയവർ പങ്കെടുത്തു.