വൈറ്റിംഗ് ഷെഡ് പുനർനിർമ്മിക്കണമെന്ന്
Tuesday 15 July 2025 1:33 AM IST
തിരുവനന്തപുരം: ആൾസെയിന്റ്സ് കോളേജിന് മുന്നിലെ തകർന്ന വൈറ്റിംഗ് ഷെഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് വെട്ടുകാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു.വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവിയർ ലോപ്പസ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജയചന്ദ്രൻ,വള്ളക്കടവ് നിസാം,വാർഡ് പ്രസിഡന്റുമാരായ രാജു മനീഷ്,വെട്ടുകാട് ജോർജ്,ബ്ലോക്ക് ഭാരവാഹികളായ ആൾസെയിന്റ്സ് ഹാജാ,സന്തോഷ് വിക്ടർ,സുലൈമാൻ.എച്ച്,എർവിൻ ഗോമസ്,അഡ്വ.ഭരതമ്പി,ഡി.സുരേന്ദ്രൻ,മാധവപുരം സുരേന്ദ്രൻ,ജോണി ശംഖുംമുഖം,മഹിളാ കോൺഗ്രസ് പ്രസിഡന്റ് മെർലിൻ,മണ്ഡലം പ്രസിഡന്റ് ഷൈനി തുടങ്ങിയവർ പങ്കെടുത്തു.