പാലിയേറ്റീവ് കെയർ യൂണിറ്റ്
Tuesday 15 July 2025 1:32 AM IST
പോത്തൻകോട് : .പോത്തൻകോട് ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങൾക്കുള്ള വോളന്റിയർ പരിശീലനം എൽ.വി.എച്ച് എസ് ടെക്കീസ് പാർക്കിൽ ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.എ.സജീദ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് ആർ.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സലാഹുദ്ദീൻ, സെക്രട്ടറി ഷാജഹാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, പാലിയം ഇന്ത്യ ട്രെയിനർ ഷിജോ, പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി വിനീഷ്, ഷാനിഫ സിസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.