എം.ജി വാർത്തകൾ

Tuesday 15 July 2025 12:41 AM IST

സ്‌പോട്ട് അഡ്മിഷൻ

എം.ജി സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ എം.എ ഇംഗ്ലീഷ് പ്രോഗ്രാമിൽ പട്ടികജാതി,പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി നാളെ ഉച്ചയ്ക്ക് 12ന് മുൻപ് വകുപ്പിൽ എത്തണം.

റഗുലർ ഫുൾ ടൈം ഹ്രസ്വകാല പ്രോഗ്രാം

സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റഗുലർ ഫുൾ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻഡ് പോ‍‍‍‍ർട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ബേക്കറി ആൻഡ് കൺഫെക്ഷണറി (യോഗ്യത പ്ലസ്ടു) പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിൽ. ഇമെയിൽ: dasp@mgu.ac.in ഫോൺ-8078786798, 0481 2733292

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക്ക് (2017,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഫെബ്രുവരി 2025) അഡ്മിഷൻ പരീക്ഷകൾ ആഗസ്റ്റ് 29 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക് (2017,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഫെബ്രുവരി 2025) അഡ്മിഷൻ പരീക്ഷകൾ ആഗസ്റ്റ് എട്ടു മുതൽ നടക്കും.