അസിം പ്രേംജി സർവകലാശാലയിൽ എം.ബി.എ

Tuesday 15 July 2025 12:45 AM IST

കൊച്ചി: ഡെവലപ്‌മെന്റ് മാനേജ്‌മെന്റിൽ അസിം പ്രേംജി സർവകലാശാല ഒരു വർഷത്തെ എക്‌സിക്യൂട്ടീവ് എം.ബി.എ ആരംഭിക്കുന്നു. പ്രൊഫഷണലുകൾക്കുവേണ്ടി രൂപകല്പന ചെയ്ത എം.ബി.എയുടെ ആദ്യ ബാച്ച് 2026 ജനുവരിയിൽ സർവകലാശാലയുടെ ബംഗളൂരു ക്യാമ്പസിൽ ആരംഭിക്കും.

സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരും ഈ മേഖലയിലേക്ക് മാറാൻ ശ്രമിക്കുന്നവരുമടക്കം കുറഞ്ഞത് 2വർഷം പ്രവൃത്തി പരിചയമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 3. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://azimpremjiuniversity.edu.in/programmes/mba-development-management. സാമൂഹിക മേഖലയ്ക്കായി മാനേജ്‌മെന്റ് പ്രതിഭകളെ ഒരുക്കുന്നതിനായുള്ള പൂർണസമയ പ്രോഗ്രാമാണിത്. പരമ്പരാഗത എം.ബി.എകളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക മാറ്റം,പൊതുനന്മ,എല്ലാവരേയുമുൾക്കൊള്ളുന്ന വികസനം എന്നിവയിൽ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങൾക്ക് അർത്ഥവത്തായ സംഭാവന നൽകാൻ പ്രൊഫഷണലുകളെ കോഴ്‌സ് പ്രാപ്തരാക്കും.