'ഇതിലും ഭേദം കാളവണ്ടി സ്റ്റാൻഡ്'; പുനലൂരിൽ ഡി.എം.കെ പ്രതിഷേധം
Tuesday 15 July 2025 12:17 AM IST
പുനലൂർ: "ഇതിലും ഭേദം കാളവണ്ടി സ്റ്റാൻഡ്" എന്ന മുദ്രാവാക്യമുയർത്തി, പുനലൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ഡി.എം.കെ പുനലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.എം.കെ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡി.എം.കെ സംസ്ഥാന സെക്രട്ടറി കെ.ആർ. മുരുഗേശൻ സമരം ഉദ്ഘാടനം ചെയ്തു.
ഡി.എം.കെ മുനിസിപ്പൽ പ്രസിഡന്റ് ഷാജി വാളക്കോട് അദ്ധ്യക്ഷനായ ചടങ്ങിൽ, ജില്ലാ സെക്രട്ടറി എസ്. രജിരാജ്, പ്രസിഡന്റ് ശ്യാംലാൽ, ജോയിന്റ് സെക്രട്ടറിമാരായ എ.കെ. നവാസ്, റിനുരാജൻ കിഴക്കേക്കര, എക്സിക്യൂട്ടീവ് അംഗം പി.കെ. ബാബു, നിയോജക മണ്ഡലം സെക്രട്ടറി അജ്മൽ ബിൻ ജമാൽ എന്നിവർ സംസാരിച്ചു.