മാർച്ചും ധർണ്ണയും
Tuesday 15 July 2025 12:38 AM IST
കോന്നി : അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സുരേശൻ, ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, തുളസീ മോഹൻ, ജിഷാ ജയകുമാർ, പുഷ്പാ ഉത്തമൻ എന്നിവർ സംസാരിച്ചു.