ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Tuesday 15 July 2025 12:41 AM IST
വയലാ വടക്ക് : പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ' എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോചീഫ് മെഡിക്കൽ ഓഫീസർ ഡോ.എബി എം.എബ്രഹാം നയിച്ചു. സനൽ വി.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക എം.പി.ജയ, എസ്.എസ്.ജി അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പ്രസംഗിച്ചു.