കർഷകസഭ സംഘടിപ്പിച്ചു

Tuesday 15 July 2025 12:52 AM IST

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെനും സംയുക്ത ആഭിമുഖ്യത്തിൽ ബ്ലോക്കുതല കർഷകസഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാൽ അദ്ധ്യക്ഷത വഹിച്ചു. കാർഷികവൃത്തിയിൽ ഞാറ്റുവേലയുടെ പ്രത്യേകതയും കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ഡോ.അഞ്ജു മറിയം ജോസഫ് വിശദീകരിച്ചു. ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, അനീഷ്, ബ്ലോക്ക്‌ സെക്രട്ടറി ഇൻചാർജ് വിനീത, കടപ്ര കൃഷി ഓഫീസർ ബെഞ്ചി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ തല കർഷകസഭകളുടെയും ഞാറ്റുവേല ചന്തകളുടെയും റിപ്പോർട്ട്‌ അവതരണം അതാതു കൃഷി ഓഫീസർമാർ നടത്തി.