പ്രതിഭകളെ അനുമോദിച്ചു
Tuesday 15 July 2025 12:55 AM IST
ചെങ്ങന്നൂർ: സി.പി.എം മുളക്കുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ,
പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ രംഗങ്ങളിലെ പ്രതിഭകളെയും അനുമോദിച്ചു. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ഗോപിനാഥൻ, എൻ.എ രവീന്ദ്രൻ, ഹേമലത മോഹൻ ,പി ആർ വിജയകുമാർ, കെ.ആർ രാധാഭായി, എ.ജി അനിൽ കുമാർ എന്നിവർ സംസാരിച്ചു.