ലഹരിക്കെതിരെ ജനകീയ പ്രതിരോധം നയിച്ച് രമേശ് ചെന്നിത്തല

Tuesday 15 July 2025 1:03 AM IST
ലഹരിമാഫിയയ്‌ക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ലഹരിവിരുദ്ധ റാലി

പത്തനംതിട്ട : ലഹരിമാഫിയയ്‌ക്കെതിരെ പൊതുജനപ്രതിരോധം തീർക്കുന്നതിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ലഹരിവിരുദ്ധ റാലി ആവേശകരമായി. രാവിലെ ആറുമണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുൻസിപ്പൽ ടൗൺ സ്‌ക്വയർ വരെ നടന്ന റാലിയിൽ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.

രമേശ് ചെന്നിത്തല രക്ഷാധികാരിയായ പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിലാണ് കേരളമെമ്പാടും ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ആരംഭിച്ച വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് എന്ന പരിപാടി പിന്നീട് തിരുവനന്തപുരത്തും കൊല്ലത്തും നടന്നു. ഇതിന്റെ നാലാമത്തെ പരിപാടിയാണ് പത്തനംതിട്ടയിൽ നടന്നത്.

പ്രൗഡ് കേരള സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, അബ്ദുൾ ഷുക്കൂർ മൗലവി അൽഘാസിമി, റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ.എബി ഇലന്തൂർ, ഐ.ഷെരീഫ് മുഹമ്മദ് ,മുൻ എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, ജോസഫ് എം പുതുശ്ശേരി, പന്തളം സുധാകരൻ, സംവിധായിക സൂര്യ ഗായത്രി, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ, പഴകുളം മധു, ജെ എസ് അടൂർ, എ.ഷംസുദ്ദീൻ, വെട്ടൂർ ജ്യോതിപ്രസാദ്, റോജി കാട്ടാശേരി, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, പി.മോഹൻരാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, അഡ്വ.ബാബുജി ഈശോ,തട്ടയിൽ ഹരികുമാർ, കെ.ജാസിം കുട്ടി , വിജയ് ഇന്ദുചൂഢൻ, ജോൺസൺ വിളവിനാൽ, റോബിൻ പീറ്റർ, കെ.ജയവർമ, രജനി പ്രദീപ്, ലാലി ജോൺ, എലിസബേത്ത് അബു, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സിന്ദു അനിൽ, ടി കെ സജീവ് എന്നിവർ പ്രസംഗിച്ചു. റോജി പോൾ ദാനിയേൽ, സാമൂവൽ കിഴക്കുപ്പുറം, കാട്ടൂർ അബ്ദുൽ സലാം, എ.സുരേഷ് കുമാർ, അനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.