സിമി നിരോധനം തുടരും; ഹർജി തള്ളി

Tuesday 15 July 2025 1:06 AM IST

ന്യൂഡൽഹി: സിമിയുടെ (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചു. നിരോധനം നീട്ടിയത് ചോദ്യംചെയ്‌ത ഹ‌ർജി ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഭീകരത പടർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 2001 സെപ്‌തംബർ മുതൽ രാജ്യത്ത് സിമിക്ക് നിരോധനമുണ്ട്. 2024ൽ 5 വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.