14 ചാക്ക് റേഷനരി പിടിച്ചെടുത്തു
Tuesday 15 July 2025 1:09 AM IST
കൊല്ലം: ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സപ്ലൈ ഓഫീസർ സാറാമ്മയുടെ നേതൃത്വത്തിൽ ചാമക്കടയിലെ ഫയർ സ്റ്റേഷന് സമീപമുള്ള ഓടിട്ട കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 14 ചാക്ക് റേഷനരി പിടിച്ചെടുത്തു. റേഷൻകടകളിൽ നിന്ന് കടത്തി മറിച്ചുവിൽക്കാനായി സംഭരിച്ചതെന്നാണ് സംശയം. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറി. റേഷനിംഗ് ഇൻസ്പെക്ടർമാരായ പദ്മജ, ആശ, ജസ്ന, അനില എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.