കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തക യോഗം

Tuesday 15 July 2025 1:17 AM IST

ചവറ : കർഷക കോൺഗ്രസ് ചവറ നിയോജക മണ്ഡലം പ്രവർത്തക യോഗം ജില്ലാ പ്രസിഡന്റ് കാഞ്ഞിരംവിള ഷാജഹാൻ ഉദ്‌ഘാടനം ചെയ്‌തു.നീണ്ടകര താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഡോക്‌ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന നിർവാുഹക സമിതിയംഗം ചവറ മധു അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഷാബ് , ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം ചവറ ഗോപകുമാർ,പന്മന തുളസി.നീണ്ടകര എസ്.വിജയകുമാർ,തേവലക്കര പ്രസന്നൻ പിള്ള, പരിമണം ബിജു,ഗിരിജ.എസ്.പിള്ള,രാജൻ റോക്കി,കോയിവിള ജമാൽ,കാരാളി നാരായണ പിള്ള,മോഹൻ ഡി.നിഖിലം,ചേന്നങ്കര രാധാകൃഷ്‌ണപിള്ള,ജയകൃഷ്‌ണൻ, ശ്രീനീനാരായണപിള്ള എന്നിവർ സംസാരിച്ചു.