പീഡനത്തിന് ശേഷം മദ്ധ്യവയസ്കയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി,​ മൃതദേഹം കണ്ടെത്തിയത് തിരുനെൽവേലിയിൽ . ഒരാൾ കസ്റ്റഡിയിൽ

Tuesday 15 July 2025 2:00 AM IST

തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിയായ മദ്ധ്യവയസ്കയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവർ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തിരുനൽവേലി സ്വദേശി വിപിൻ രാജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പീഡനത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ നെയ്യാർഡാം സ്വദേശിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് കേരള പൊലീസിന് വിവരം കൈമാറിയത്. ഈ മാസം ഒന്നിനാണ് ഇവരെ കാണാതായത്.