'പട്ടി സാർ എന്നാ സുമ്മാവാ'; വെെറലാവാൻ നോക്കിയതാണ് പക്ഷേ സംഭവിച്ചത്, വീഡിയോ
സോഷ്യൽ മീഡിയയിൽ വെെറലാകാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ഇതിനായി എന്തുചെയ്യാനും മടിക്കാത്തവരാണ് പുതുതലമുറ. അങ്ങനെ വൈറലാവാൻ ചെയ്തത് പണികിട്ടിയ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. റീൽ എടുക്കാനായി ചാടുമ്പോൾ യുവാവിനെ നായ കടിക്കാൻ ഓടിക്കുന്നതാണ് അത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ആയിരങ്ങളാണ് കണ്ടത്. നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. എന്നാൽ വീഡിയോയിൽ ഉള്ളവരുടെയും സ്ഥലത്തിന്റെയും വിവരങ്ങൾ ലഭ്യമല്ല.
ഒരു ജലാശയത്തിന് അടുത്ത് നിന്ന് യുവാവ് മുകളിലേക്ക് ചാടുന്നതും നായ്ക്കൾ നിൽക്കുന്ന സ്ഥലത്ത് എത്തുന്നതുമാണ് ആദ്യം വീഡിയോയിൽ കാണുന്നത്. ഉടനെ അവിടെ ഉണ്ടായിരുന്ന നായ്ക്കൾ യുവാവിനെ കടിക്കാനായി ഓടിവരുന്നുണ്ട്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെടുന്നത്. 'പട്ടി സാർ' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. 'ഷോ കാണിക്കാൻ വരുന്നോടാ','പട്ടിയുടെ അടുത്ത് പോയി പട്ടി ഷോ കാണിക്കുന്നു', 'നന്നായിട്ടുണ്ട്', 'പട്ടിക്ക് ദേഷ്യം വരില്ലേ', 'ഇതാണ് പട്ടിഷോ','സന്തോഷം കടി കിട്ടിയില്ല'- ഇങ്ങനെ പോകുന്നു കമന്റുകൾ.