'ലേബർ കോഡ് പിൻവലിക്കണം'
Tuesday 15 July 2025 3:59 PM IST
കൊച്ചി: തൊഴിലാളി വിരുദ്ധ നിയമങ്ങൾ ഉൾക്കൊള്ളുന്ന നാല് ലേബർ കോഡുകൾ പൂർണമായും പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ് ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ യോഗം എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ പണിമുടക്കിന്റെ തുടർനടപടിയായി തൊഴിലാളികളും കർഷകരും യുവജനങ്ങളും ഒന്നിച്ച് അണിനിരക്കുന്ന പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, പി.എസ്. ആഷിക്, ജോസഫ് ജൂഡ്, എ.ടി. ശ്രീധരൻ, അഡ്വ. ആനി സ്വീറ്റി, കെ.കെ. കൃഷ്ണൻ, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.