ചെക്കൻ സൂപ്പർ, അനുമോളുടെ വിവാഹം കഴിഞ്ഞോ? നടിയുടെ പ്രതികരണം
Tuesday 15 July 2025 4:44 PM IST
സീരിയലുകളിലൂടെയും ടെലിവിഷൻ ഷോയിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ. കൂടാതെ സോഷ്യൽ മീഡിയയിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അനുമോളുടെ ഒരു വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ അനുമോളുടെ വിവാഹ നിശ്ചയം കഴിഞ്ഞോയെന്നും സേവ് ദി ഡേറ്റ് വീഡിയോയാണോയെന്നൊക്കെ ആരാധകർ ചോദിച്ചിരുന്നു. അത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അനുമോൾ ഇപ്പോൾ. 'അത് റിയൽ അല്ല, റീൽ മാത്രമാണ്. ആ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ വന്നിരുന്നു. ചിലർ ഹാപ്പി മാരീഡ് ലൈഫ് എന്ന് ആശംസയറിയിച്ചു. ചിലർ സേവ് ദി ഡേറ്റ് വീഡിയോയാണോയെന്ന് ചോദിച്ചു. ചെക്കൻ സൂപ്പറാണെന്നും കമന്റ് ചെയ്തു. എന്നാൽ അത് എന്റെ സുഹൃത്താണ്. ഞാൻ വിവാഹം കഴിക്കാൻ പോകുന്നയാളല്ല.'- അനുമോൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.