ഡി.ഡി.ഇ ഓഫീസ് മാർച്ച് ഇന്ന്

Wednesday 16 July 2025 12:02 AM IST
ഡി.ഡി.ഇ ഓഫീസ് മാർച്ച് ഇന്ന്

കോഴിക്കോട്: 'ആരോഗ്യ, കായിക, വിദ്യാഭ്യാസ പദ്ധതി മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണമെന്നും വിദ്യാലയങ്ങളിൽ കായികാദ്ധ്യാപക നിയമനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സംയുക്ത കായിക അദ്ധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തും. കമാൽ വരദൂർ മുഖ്യാതിഥിയാകും. ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരുപോലെ ബാധകമാക്കി കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കുക, യു.പി, എച്ച്.എസ് കായികാദ്ധ്യാപക തസ്തിക മാനദണ്ഡങ്ങൾ ശാസ്ത്രീയവും കാലോചിതവുമായി പരിഷ്‌കരിക്കുക, കായികാധ്യാപകരെ യു.പി.എസ്.ടി, എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി അദ്ധ്യാപകരായി പരിഗണിക്കുക തുടങ്ങിയവയും സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളാണ്. വാർത്താ സമ്മേളനത്തിൽ നബീൽ കെ, മുഹമ്മദ് എ.ഐ, ദേവദാസ് കെ, എം. ഷഫീക് എന്നിവർ പങ്കെടുത്തു.