തിരുവോണത്തിന് നാട്ടുപൂക്കൾ
Wednesday 16 July 2025 12:37 AM IST
പയമ്പ്ര: തിരുവോണത്തിന് പൂക്കളമൊരുക്കാൻ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പുറ്റുമണ്ണിൽ താഴത്തെ മലർവാടി ഗ്രൂപ്പിന്റെ കൃഷി സ്ഥലത്ത് തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എ.സരിത നിർവഹിച്ചു. വാർഡംഗം ശശികല പുനപ്പോത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു പ്രദോഷ് മുഖ്യാതിഥിയായി. കൃഷി ഓഫീസർ എം.രമ്യ, കൃഷി അസി. പ്രജില എന്നിവർ കൃഷി രീതികൾ വിശദീകരിച്ചു. രാമചന്ദ്രൻ നായർ, കെ. സി. ഭാസ്കരൻ, കെ.പി.സോമസുന്ദരൻ , പി.ശ്രീനിവാസൻ നായർ, ശ്രീധര മേനോൻ, സുനജ നിഷാദ്, അനിഷ സുധേഷ്, ലിമിഷ ബിജു എന്നിവർ പ്രസംഗിച്ചു.