ജനാധിപത്യ മഹിള അസോ. സമ്മേളനം

Wednesday 16 July 2025 12:44 AM IST
ജനാധിപത്യ മഹിള അസോസിയേഷൻ കുന്ദമംഗലം വില്ലേജ് സമ്മേളനംവി ഭാഗ്യലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ജനാധിപത്യ മഹിള അസോസിയേഷൻ കുന്ദമംഗലം വില്ലേജ് സമ്മേളനം ചാത്തങ്കാവ് ടി യശോദ ടീച്ചർ നഗറിൽ ജില്ലാ വൈസ് പ്രസിഡന്റ് വി ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഞ്ജലി സനൽ രക്തസാക്ഷി പ്രമേയവും പി.ലിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.വിനീത പ്രവർത്തന റിപ്പോർട്ടും വി ദീപ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.എം.ബിന്ദു പ്രസംഗിച്ചു. ഭാരവാഹികളായി സി സുനിത (പ്രസിഡന്റ്), പി വിനീത (സെക്രട്ടറി), പി ലിനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു.

ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, കേന്ദ്ര ബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടി കുറച്ചും എൻ.എം.എം.എസ് പോലുള്ള പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി തൊഴിലാളികളെ പ്രയാസപ്പെടുത്തുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.