ജനകീയകൂട്ടായ്മ നിവേദനം നൽകി
കേളകം :ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം എന്നീ വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് ആറളം വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിലെ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ ആയിരത്തിലധികം കർഷകരുടെ ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. നിവേദനം പഞ്ചായത്ത് പ്രസിഡന്റിനും കൈമാറി.ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം പഞ്ചായത്തിൽ നിലനിർത്തുക, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ആന പ്രതിരോധ മതിലിന്റെ ഉയരവും ദൈർഘ്യവും വർദ്ധിപ്പിക്കുക, അതുവരേക്കും ഹാംഗിംഗ് ഫെൻസിംഗ് ഏർപ്പെടുത്തുക എന്നീ വിഷയങ്ങളാണ് നിവേദനത്തിൽ ഉള്ളത്. ജനകീയ കമ്മിറ്റി ചെയർമാൻ ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റത്തിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. കൺവീനർ കബീർ പുത്തൻപുരയ്ക്കൽ, കോ ഓർഡിനേറ്റർ ഗ്രേസൺ ഉള്ളാഹയിൽ, സി.കെ.ടോമി ചാത്തൻപാറ, ബെന്നി മണിമലകരോട്ട്, പ്രവീൺ താഴത്തെമുറിയിൽ എന്നിവർ സംബന്ധിച്ചു.