ഇ മാലിന്യ ശേഖരണം ആരംഭിച്ചു
Wednesday 16 July 2025 12:51 AM IST
കൊയിലാണ്ടി: ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് ജില്ലയിൽ ആരംഭിച്ചു. കൊയിലാണ്ടിയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് രജുല ബുക്സ് ഉടമ ലത്തീഫിൽ നിന്ന് ഇ- മാലിന്യം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ പി കെ സുരേഷ് കുമാർ, ശുചിത്വമിഷൻ കോഡിനേറ്റർ സരിത്ത് സി കെ എന്നിവർ പ്രസംഗിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെസി രാജീവൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു. സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്.