കെ.എസ്.എസ്.പി.എ വരവേല്പ് സമ്മേളനം

Tuesday 15 July 2025 8:54 PM IST

പഴയങ്ങാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടാട്ട് മഹാത്മാ മന്ദിരത്തിൽ നടത്തിയ വരവേൽപ്പ് സമ്മേളനവും അനുമോദനവുംരാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ പി.അബൂബക്കർ മുഖ്യഭാഷണം നടത്തി. പ്രസിഡന്റ് വി.പി.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഖാദർ, വി.മണികണ്ഠൻ, എം.പി.ദാമോദരൻ, എൻ.രാമചന്ദ്രൻ, എൻ. തമ്പാൻ,പി.സുബ്രഹ്മണ്യൻ, പി.എം.ജയശ്രീ, പി. ലക്ഷ്മി, പി.കുട്ടികൃഷ്ണൻ,പി.ആർ.ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ആതുര ശുശ്രൂഷാ രംഗത്ത് സൗജന്യ സേവനം നടത്തുന്ന കല്ലുപറമ്പിൽ ഹർഷൻ, ഓർമ്മകളുടെ വഴികൾ എന്ന പുസ്തകം രചിച്ച എം.വി.ഗോവിന്ദൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് കരസ്ഥമാക്കിയ പ്രണവ് പ്രകാശ്, എം.ബി.എ ബിരുദം കരസ്ഥമാക്കിയ വിനീത് കുമാർ എന്നിവരെ അനുമോദിച്ചു. പുതുതായി അംഗത്വമെടുത്തവരെ ചടങ്ങിൽ സ്വീകരിച്ചു.