ഭരത് ഗോപി പുരസ്കാരം ഇന്ദ്രൻസിന്
Wednesday 16 July 2025 3:45 AM IST
ആറ്റിങ്ങൽ:മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരത്തിന് സിനിമാതാരം ഇന്ദ്രൻസും,കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് ഒ.എസ്.അംബിക എം.എൽ.എയും അർഹരായി.ആഗസ്റ്റ് 2,3 തീയതികളിൽ പൊയ്കമുക്ക് തിപ്പട്ടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ കൈമാറും.ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാർഡുമാണ് ഭരത് ഗോപി പുരസ്കാരത്തിന് നൽകുന്നത്.മാനവ സേവ പുരസ്കാരം കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫ.ഡോ.ആർ.എൽ.വി.രാമകൃഷ്ണനും, പ്രത്യേക ജൂറി പുരസ്കാരത്തിന് നടി ചിപ്പി രഞ്ജിത്തും അർഹരായി.ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച വ്യക്തികളെ ആദരിക്കും.വി.ശശി എം.എൽ.എ പങ്കെടുക്കും.