ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ
Wednesday 16 July 2025 5:08 AM IST
തിരുവനന്തപുരം: ഹരിത കേരള മിഷന്റെ ഭാഗമായി, പരിസ്ഥിതി സൗഹൃദ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി വൃക്ഷത്തൈകൾ നടുന്ന സംസ്ഥാന വ്യാപകമായ ' ചങ്ങാതിക്കൊരു തൈ ' എന്ന ക്യാമ്പയിൻ ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിലും സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ ജെയിംസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികൾക്കും ലഭിച്ച വൃക്ഷത്തൈകൾക്ക് ഓരോ പേര് നൽകി അവ നട്ട് പരിപാലിക്കണമെന്നും അക്കാഡമി ഡയറക്ടർ രാധാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ടി. രേണുക ആശംസകൾ അറിയിച്ചു.