രാഷ്ട്രീയ വിശദീകരണ യോഗം

Wednesday 16 July 2025 12:46 AM IST

കോന്നി : എൽ.ഡി.എഫ് കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.കെ.മോഹൻ കുമാർ, എസ്.രാജേഷ്, എം.മനോജ് കുമാർ, ടി.തുളസിധരൻ, പി.വി.ജയകുമാർ, വി.ഉന്മേഷ്, എസ്.രഘു, സതീശൻ.ടി, രാജൻ ഉണ്ണിത്താൻ, മിനി മോഹൻ, എ.മോഹനൻ എന്നിവർ സംസാരിച്ചു.