ഒന്നാംവാർഷികം ആഘോഷിച്ചു

Wednesday 16 July 2025 12:47 AM IST

റാന്നി : ചേത്തയ്ക്കൽ ബാലവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ റാന്നി താലൂക്ക് ആശുപത്രിയിൽ വൈകിട്ട് ഭക്ഷണപ്പൊതി വിതരണം നടത്തുന്നതിന്റെ ഒന്നാം വാർഷികാഘോഷം നടത്തി. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ യോഗം ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ജോജോ കോവൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്ത കോടതി പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, ബാലവേദി രക്ഷാധികാരി രവീന്ദ്രൻ ചേത്തയ്ക്കൽ, ഡോ.ചന്തു, അനിൽ അത്തിക്കയം, ബാലവേദി സെക്രട്ടറി വന്ദനശ്രീജിത്ത്, സുരേഷ് ജണ്ടായിക്കൽ, എബി വടക്കേൽ, ശശീധരൻപിള്ള, എയ്ഞ്ചൽ ലി.എബി, ആദി ശശി എന്നിവർ പ്രസംഗിച്ചു.