കഞ്ചാവുമായി പിടിയിൽ

Wednesday 16 July 2025 2:59 AM IST

തൊടുപുഴ:പട്ടയം കവലയിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. ആർപ്പാമറ്റം കാരകുന്നേൽ വീട്ടിൽ മുഹമ്മദ് ഷാ (22)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇയാളിൽ നിന്നും 8.23 ഗ്രാം ഉണക്ക കഞ്ചാവ് തൊടുപുഴ പൊലീസ് പി‌ടിച്ചെടുത്തു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.